Hridayam

പേരു പോലെ തന്നെ ഹൃദയത്തിനു കുളിർമയേകുന്ന ഒരു മനോഹരകാവ്യമാണു ഹൃദയം. സിനിമ കണ്ട ശേഷം പുറത്തിറങ്ങിയപ്പോൾ മനസ്സില്‍ നല്ല സുഖം തോന്നി. വളരെ മനോഹരമായി കോർത്തിണക്കിയ പശ്ചാത്തലസംഗീതങ്ങളുടെ ഈണത്തില്‍ കലാലയജീവിതത്തിലെ മനോഹരനിമിഷങ്ങളും പിന്നീട് ജീവിതത്തിലെ പല ടേർണിംഗ് പോയന്റുകളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. വിനീതിൻ്റെ പടങ്ങളുടെ മറ്റൊരു പ്രത്യേകത മികച്ച ഫ്രെയിമുകളാണ്.ഓരോ ഫ്രെയിമുകളും നൽകുന്ന ദൃശ്യാനുഭവം തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയണം.ചുരുക്കിപ്പറഞ്ഞാൽ ഒരാളുടെ ഹൃദയത്തിലൂടെയുള്ള ഒരു Musical Journey യാണ് ഈ ചിത്രം. അഭിനേതാക്കള്‍ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. പ്രണവിൻ്റെ അഭിനയം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.വിനീത് – പ്രണവ് കോംബോ പഴയ ലാലേട്ടൻ ശ്രീനിയേട്ടൻ കോംബോയുടെ ചിത്രങ്ങള്‍ പോലെ തന്നെ നമ്മുടെ പ്രതീക്ഷയെ ശോഭനമാക്കുന്നു. ഈ മികച്ച ദൃശ്യസംഗീതാനുഭവം തിയേറ്ററുകളിൽ തന്നെ അനുഭവിച്ചറിയുക.മറ്റൊരു വിനീത് ശ്രീനിവാസന്‍ മാജിക്. Watch it on Theaters. One of the best films i have seen in recent times.

Review by Akhil Karthik