Bro Daddy

Review

6/10

Comedy / Drama

മോഹന്‍ലാല്‍ പ്രിത്വിരാജ് അപ്പൻ മകന്‍ കോംബോയിൽ വരുന്ന ചിത്രമെന്ന നിലയില്‍ കുറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന സിനിമയാണ് ബ്രോ ഡാഡി. കോട്ടയത്തെ സമ്പന്നരായ നസ്രാണി കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥ നർമത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണ്. മോഹന്‍ലാല്‍, പ്രിത്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മല്ലിക സുകുമാരന്‍, ജഗദീഷ്, ഉണ്ണി മുകുന്ദന്‍, സൗബിൻ എന്നിവരുൾപ്പെടുന്ന മികച്ച താരനിര ചിത്രത്തിലുണ്ട്.

ഒരു തവണ കാണാന്‍ കഴിയുന്ന ചിത്രമാണ്. അത്യാവശ്യം തമാശകളും ചെറിയ ട്വിസ്റ്റുകളുമൊക്കെയുണ്ട്. മോഹന്‍ലാലിന്റെ അഭിനയമികവ് ജോൺ കാറ്റാടി എന്ന അപ്പനെ ഗംഭീരമാക്കിയിരിക്കുന്നു. പ്രിത്വിരാജും നല്ല രീതിയില്‍ അഭിനയിച്ച ചിത്രത്തില്‍ എടുത്തു പറയേണ്ടത് ലാലു അലക്സിന്റെ കാര്യമാണ്. വളരെ കാലത്തിനു ശേഷം ലാലു അലക്സിന്റെ നല്ല പ്രകടനമെന്ന് പറയാം. ചില രംഗങ്ങള്‍ സ്ഥിരം ക്ളീഷെകളാണെങ്കിലും മൊത്തം പടമെടുത്താൽ ഒരു നല്ല എൻ്റർടൈനറാണ്.കഥയിൽ ഒരുപാട് പുതുമകളൊന്നുമില്ലെങ്കിലും അധികം ബോറഡിപ്പിക്കാതെ കാണാം. മോഹന്‍ലാലിന്റെയും ലാലു അലക്സിന്റെയും അഭിനയമികവ് പ്രേക്ഷകരെ രസിപ്പിക്കുന്ന കുറച്ച് നർമരംഗങ്ങൾ സമ്മാനിക്കും. ബാക്കിയുള്ളവരും അത്യാവശ്യം നല്ല അഭിനയമാണ്. സൗബിൻ്റെ തമാശകള്‍ അത്ര ചിരിപ്പിച്ചില്ല. കുറച്ചു ക്ളീഷേ ആയി തോന്നി.എങ്കിലും മോഹന്‍ലാല്‍, പ്രിത്വിരാജ് ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും ബ്രോ ഡാഡി.

വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതരാവുന്ന ജോണ്‍ കാറ്റാടി, അന്ന ദമ്പതികളുടെ മകനാണ് ഈശോ കാറ്റാടി. ഒരു ഫാമിലി ഫങ്ഷനിൽ തമ്മില്‍ കാണുമ്പോള്‍ അവരുടെ കുടുംബസുഹൃത്ത് മൈക്കിളിൻ്റെ മകൾ അന്നയുമായി ഈശോയേ വിവാഹം കഴിപ്പിക്കാൻ അന്നയ്ക്കും മൈക്കിളിൻ്റെ ഭാര്യക്കും താത്പര്യമുണ്ടെങ്കിലും ഈശോയ്ക്കും അന്നക്കും അതില്‍ വലിയ താല്പര്യമുള്ളതായി തോന്നുന്നില്ല.പിന്നീട് അവരുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്.

Review by Akhil Karthik

Leave a Comment